முஹிம்மாத்தில் நடைபெற்ற தமிழ்நாடு தலைமை காஜி அவர்களின் நினைவேந்தல் நிகழ்ச்சி

முஹிம்மாத்தில் நடைபெற்ற தமிழ்நாடு தலைமை காஜி அவர்களின் நினைவேந்தல் நிகழ்ச்சி

Sirajudheen Ahsani
எழுத்தாளர்

തമിഴ്നാട് ഗവണ്‍മെന്റ് ചീഫ് ഖാളി മുഫ്തി സ്വലാഹുദ്ദീന്‍ മുഹമ്മദ് അയ്യൂബ് അസ്ഹരി അനുസ്മരണം മുഹിമ്മാത്തില്‍ സംഘടിപ്പിച്ചു

പുത്തിഗെ: കഴിഞ്ഞ ദിവസം മരണപ്പെട്ട തമിഴ്നാട് ഗവണ്‍മെന്റ് ചീഫ് ഖാളിയും കേരള ഉലമാകളുമായി അഭേധ്യ ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്ന മുഫ്തി സ്വലാഹുദ്ദീന്‍ മുഹമ്മദ് അയ്യൂബ് അസ്ഹരി അനുസ്മരണം മുഹിമ്മാത്തില്‍ സംഘടിപ്പിച്ചു. തമിഴ്‌നാട്ടിലെ മുഹിമ്മാത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണ നല്കുകയും മുഹിമ്മാത്ത് സന്ദര്‍ശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ചെന്നൈയിലും മറ്റു പ്രദേശങ്ങളിലുമായി നടന്ന സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സമ്മേളനങ്ങളില്‍ സജീവമായി അദ്ദേഹം പങ്കെടുത്തിരുന്നു. കഴിഞ്ഞ നവംബറില്‍ തമിഴക മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ ദീര്‍ഘകാല ദീനി സേവനം കണക്കിലെടുത്ത് പ്രത്യേകം ആദരിക്കുകയും ചെയ്തിരുന്നു. തമിഴ് മുസ്ലിംകളുടെ മതകാര്യങ്ങളിലും ജീവിത വ്യവഹാരങ്ങളിലും ദിശ നല്‍കിയ പണ്ഡിതന്‍ എന്ന നിലയില്‍ ചീഫ് ഖാളിയുടെ സേവനം ഏറെ ശ്രദ്ധേയമായിരുന്നു. അനുസ്മരണ സംഗമം അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് കന്യാകുമാരി ജില്ലാ പ്രസിഡന്റ് സിറാജുദ്ദീന്‍ അഹ്സനി അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേത്രത്വം നല്‍കി...

🔗https://muhimmath.news/339
🔗https://muhimmath.news/339
🔗https://muhimmath.news/339
for Join MUHIMMATH News Community
click blow link...
📢 https://chat.whatsapp.com/CmdNcjZ90nwLOFpCrO65mo

🔄 മുഹിമ്മാത്ത് ന്യൂസിൽ വാർത്തകൾ നൽകാൻ...
🤳🏻 pls contact us...
+91 94000 60870 (Whatsapp Only)
____________________________________